ദേശീയം

നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യയാത്രയുമായി ഡല്‍ഹി സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യബസ് യാത്രയുമായി ഡല്‍ഹി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സൗജന്യ ബസ്പാസ് നല്‍കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ഏതാനും തൊഴിലാളികള്‍ക്ക് സിസോദിയ സൗജന്യ പാസ് വിതരണം ചെയ്തു.

പെയിന്റര്‍, മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, വെല്‍ഡര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. 10 ലക്ഷം തൊഴിലാളികള്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചടങ്ങില്‍ സിസോസിദിയ പറഞ്ഞു. വിവിധ ക്ഷേമ പദ്ധതികളുടെ കീഴില്‍ 600 കോടി രൂപ കെജ്‌രിവാള്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. തൊഴിലാളികള്‍ക്ക് രാജ്യത്ത് വിതരണം ചെയ്ത ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും ഇദ്ദേഹം പറഞ്ഞു.

എല്ലാ നിര്‍മാണതൊഴിലാളികളും പ്രതിമാസം 3000 രൂപ വരെയാണ് യാത്രക്കായി ചിലവിട്ടിരുന്നത്. യാത്രാക്കൂലി സൗജന്യമാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെ തൊഴിലാളികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. സംസ്ഥാനത്തെ 10 ലക്ഷം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന