ദേശീയം

'ഹെല്‍ത്ത് മുഖ്യം'; ഗുജറാത്തില്‍ 500 ഡോക്ടര്‍മാര്‍ ബിജെപിയില്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്ന് ഗുജറാത്തിലെ ഡോക്ടര്‍മാര്‍. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് സി ആര്‍ പാട്ടീലിന്റെയും സാന്നിധ്യത്തില്‍ 500 ഡോക്ടര്‍മാരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേയാണ് ഡോക്ടര്‍മാരുടെ കൂട്ടത്തോടെയുള്ള ബിജെപി പ്രവേശനം. 

ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. കോണ്‍ഗ്രസും എഎപിയും ശക്തമായ വെല്ലുവിളിയാണ് ഇത്തവണ ബിജെപിക്ക് ഉയര്‍ത്തുന്നത്. 

പ്രൊഫഷണലുകളെ കൂടെനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡോക്ടര്‍മാരെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. മുന്‍ മെഡിക്കല്‍ കോളജ് മേധാവിമാര്‍ അടങ്ങിയ സീനിയര്‍ ഡോക്ടര്‍മാരും പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമയണം' ഷൂട്ടിങ് നിർത്തി

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു