ദേശീയം

ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലർത്തി ബലാത്സം​ഗം; നഗ്ന വീഡിയോ പകര്‍ത്തി; മന്ത്രി പുത്രനെതിരെ ഡല്‍ഹിയില്‍ കേസ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ശീതളപാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ നഗ്നചിത്രം പകര്‍ത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ രാജസ്ഥാന്‍ മന്ത്രിയുടെ മകനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരെയാണ് ലൈംഗികപീഡനത്തിന് ഡല്‍ഹി പൊലീസ് കേസെടുത്തത്.  

23 കാരിയായ ജയ്പൂര്‍ സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 8 മുതല്‍ ഏപ്രില്‍ 17 വരെ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഫെയ്‌സ്ബുക്കിലൂടെയാണ് രോഹിത്തിനെ പരിചയപ്പെട്ടത്. പിന്നീട് ജയ്പുരില്‍വച്ചു കണ്ടുമുട്ടിയെന്ന് യുവതി വ്യക്തമാക്കി.

2021 ജനവരി 8ന് രാജസ്ഥാനിലെ സവായ് മധോപുരിലേക്കു യുവതിയെ രോഹിത് ക്ഷണിച്ചു. ആദ്യ കൂടിക്കാഴ്ചയില്‍ പാനീയത്തില്‍ ലഹരിമരുന്നു നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ചു. ബോധമുണര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. 

ഡല്‍ഹിയില്‍ വെച്ചും രോഹിത് പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാല്‍ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി നോര്‍ത്ത് പൊലീസ് ബലാത്സംഗം, ലഹരി മരുന്ന് നല്‍കി ചൂഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിവരം രാജസ്ഥാന്‍ പൊലീസിനെ അറിയിച്ചതായും, കേസില്‍ അന്വേഷണം തുടരുന്നതായും ഡല്‍ഹി പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം