ദേശീയം

വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തി; 9വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒന്‍പതുവയസുകാരിയെ അകന്ന ബന്ധു ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ധാതിയ ജില്ലയിലാണ് സംഭവം. തിലേത ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. 24 കാരനായ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തതായി പോലീസ് സൂപ്രണ്ട് അമന്‍ സിംഗ് റാത്തോഡ് പറഞ്ഞു.

ഗ്രാമത്തിലെ ഒരു കനാലിന് സമീപം കുറ്റിച്ചെടികള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി.

അന്വേഷണത്തിനിടെ പെണ്‍കുട്ടിയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന തന്നെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധുവായ യുവാവ് ശ്രമിച്ചിരുന്നതായി മറ്റൊരു  പെണ്‍കുട്ടിയും പൊലീസില്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയുടെ അടുത്തേക്ക് ഓടിപ്പോയതായും തിരിച്ചെത്തിയപ്പോഴെക്കും തനിക്കൊപ്പം കിടന്നിരുന്ന ഒന്‍പതുവയസുകാരിയെ കാണാതായെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അകന്ന ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചാതായയും പെണ്‍കുട്ടി വിവരം പുറത്തുപറയാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി