ദേശീയം

കുഞ്ഞുങ്ങള്‍ വീഴുമോ എന്ന പേടി വേണ്ട!; ബേബി ബര്‍ത്തുമായി റെയില്‍വേ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനില്‍ കുട്ടികളുമായി കയറുന്ന മാതാപിതാക്കള്‍ ഇനി കുഞ്ഞുങ്ങളെ  എവിടെ സുരക്ഷിതമായി കിടത്തും എന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട!. കുഞ്ഞുങ്ങള്‍ക്ക് കിടക്കാന്‍ ബേബി ബര്‍ത്ത് സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. മദേഴ്‌സ് ഡേയുടെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഇതാദ്യമായി ആരംഭിച്ചത്. 

ഡല്‍ഹി ഡിവിഷനിലെ തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സൗകര്യം ഏര്‍പ്പെടുത്തിയത്. ലക്‌നൗ മെയിലിലെ ഒരു കോച്ചിലാണ് ഈ സൗകര്യം ആദ്യമായി അവതരിപ്പിച്ചത്. ഇത് വിജയകരമായാല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് റെയില്‍വേ. 

കുട്ടികളുമായി ട്രെയിനില്‍ കയറുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളെ സുരക്ഷിതമായി കിടത്താനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. കുട്ടി വീഴാതിരിക്കാന്‍ ബെല്‍റ്റ് സൗകര്യത്തോടെയാണ് ബേബി ബര്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു