ദേശീയം

'ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍'; ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിറ്റ്‌സര്‍; നാലുപേര്‍ക്ക് പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയ്ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് സമ്മാനം. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 

രണ്ടാം തവണയാണ് ഡാനിഷ് സിദ്ദിഖി പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. 2018ലാണ് നേരത്തെ ഡാനിഷ് സിദ്ദിഖി പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനാകുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അന്ന് പുലിറ്റ്‌സറിന് അര്‍ഹനാക്കിയത്. 

കാണ്ഡഹാറിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റോയിട്ടേഴ്‌സിനുവേണ്ടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഡാനിഷിനെ കൂടാതെ, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ അദ്‌നാന്‍ അബീദി, സന ഇര്‍ഷാദ്, അമിത് ദാവെ എന്നിവരും ഇത്തവണത്തെ പുലിറ്റ്‌സറിന് ഇന്ത്യയില്‍ നിന്നും അര്‍ഹരായിട്ടുണ്ട്.

2018ൽ അഡ്‌നാൻ അബിദിക്കും പുരസ്കാരം ലഭിച്ചിരുന്നു. യുക്രൈനിൽ ധൈര്യത്തോടെയും പ്രതിബദ്ധതയോടെയും യുദ്ധം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്