ദേശീയം

നടുറോഡിൽ വനിതാ അഭിഭാഷകയെ മർദ്ദിച്ചു, അടിവയറ്റിൽ ചവിട്ടി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗ്ലൂരു: കർണാടകയിൽ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനം. ഭ‍ർത്താവിനൊപ്പം പോകുകയായിരുന്ന ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതയെയാണ് മർദ്ദിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബാഗൽകോട്ട് ടൗണിൽ വച്ച് സം​ഗീതയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് തെറിച്ച് വീണ് തലയ്ക്കും പരിക്കേറ്റു. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സംഗീതയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. 

ബിജെപി ജനറൽ സെക്രട്ടറി രാജു നായ്ക്കറുമായുള്ള വസ്തു തർക്കമാണ് അക്രമത്തിന് കാരണമെന്ന് സം​ഗീത പറഞ്ഞു. രാജു നായ്ക്കറുടെ അനുയായിയാണ് മഹന്തേഷ്. സം​ഗീത താമസിച്ചിരുന്ന കുടുംബവീട് അമ്മാവൻ രാജു നായ്ക്കർക്ക് ചെറിയ തുകയ്ക്ക് വിറ്റിരുന്നു. മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കാതെയാണ് അമ്മാവൻ വിൽപ്പന നടത്തിയത്. പിന്നാലെ സംഗീതയോടും കുടുംബക്കാരോടും വീട്ടിൽ നിന്ന് ഇറങ്ങിപോകണമെന്ന് രാജു നായ്ക്കർ ആവശ്യപ്പെട്ടു.  ഇതിനെതിരെ സംഗീത കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മർദ്ദനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ