ദേശീയം

അമ്മ എപ്പോഴും കൂടെ വേണം; മൃതദേഹം വീപ്പയിലാക്കി കോൺക്രീറ്റ് ചെയ്തു വീട്ടിൽ സൂക്ഷിച്ച് മകൻ! 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മരിച്ചു പോയ അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടി സൂക്ഷിച്ച് മകൻ. കോൺക്രീറ്റ് മിശ്രിതം ഉപയോ​ഗിച്ച് ബാരൽ അടച്ചാണ് മകൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. തമിഴ്നാട്ടിലാണ് സംഭവം. 86 കാരിയായ ഷെമ്പകത്തിന്റെ മൃതദേഹമാണ് മകൻ സുരേഷ് ഇത്തരത്തിൽ വീട്ടിൽ സൂക്ഷിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് പിടികൂടി. മരിച്ചാലും അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ ചെയ്തതെന്ന് 53 വയസുള്ള സുരേഷ് പൊലീസിനോടു പറഞ്ഞു.

കുറച്ചു വർഷങ്ങളായി വിവിധ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷെമ്പകം. അധികം വീടിനു പുറത്തേക്കു വരാറുമില്ല. രണ്ടാമത്തെ മകനായ സുരേഷിനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകൻ വിവാഹിതനായി മറ്റൊരിടത്താണു താമസിക്കുന്നത്. സുരേഷും വിവാഹിതനാണെങ്കിലും ഭാര്യ ഉപേക്ഷിച്ചു പോയി. 

കുറച്ചു ദിവസമായി ഷെമ്പകത്തെ പുറത്തൊന്നും കാണാത്തതിനാൽ സുരേഷുമായി അകന്നു കഴിയുകയായിരുന്ന ഭാര്യയെ അയൽ‌വാസികൾ വിവരം അറിയിക്കുകയായിരുന്നു. ഇവർ സുരേഷിന്റെ സഹോദരനോടു കാര്യം പറഞ്ഞു. വഴക്കായതോടെ അമ്മ രണ്ടാഴ്ച മുൻപു മരിച്ചതായും സംസ്കാരം നടത്തിയതായും സുരേഷ് സഹോദരനോടു പറഞ്ഞു. 

ഇതോടെ മൂത്ത സഹോദരന്‍ നീലാങ്കരയ് പൊലീസിൽ പരാതി നൽകി. പൊലീസ് എത്തിയതോടെ ഷെമ്പകത്തിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാരലിൽ ഇട്ടു കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതായി സുരേഷ് വെളിപ്പെടുത്തുകയായിരുന്നു. സുരേഷ് തന്നെയാണ് ബാരൽ കാണിച്ചുകൊടുത്തതും.

പൊലീസെത്തി ബാരൽ തകർത്ത് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ശരീരത്തിൽ സംശയകരമായ പാടുകളൊന്നും കാണാനില്ലെന്നും ഷെമ്പകം അസുഖങ്ങൾ കാരണം മരിച്ചുവെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തയ്യൽ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതു കാരണമാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ചത്. മൂന്ന് മക്കളുള്ള ഷെമ്പകം സുരേഷിന്റെ കൂടെ താമസിക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ നടത്താനുള്ളത്രയും പണം സുരേഷിന്റെ കൈയിൽ ഇല്ലാത്തതിനാലാണു യുവാവ് മൃതദേഹം ബാരലിൽ സൂക്ഷിച്ചതെന്ന സംശയവും പൊലീസിനുണ്ട്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണശാലയിൽ തീപിടിത്തം

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്, വിശദാംശങ്ങള്‍

ചികിത്സാപ്പിഴവെന്ന് ആരോപണം; അർധരാത്രി രോ​ഗിയുടെ മൃതദേഹവുമായി മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം

വേനല്‍മഴ കനക്കുന്നു, ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്