ദേശീയം

ഉത്തരേന്ത്യചുട്ടുപൊള്ളുന്നു; പഞ്ചാബില്‍ എട്ടുവയസുകാരന്‍ മരിച്ചു; മഹാരാഷ്ട്രയില്‍ മരണസംഖ്യ 25 ആയി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഞ്ചാബില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് എട്ടുവയസുകാരന്‍ മരിച്ചു. കടുത്ത ചൂടിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ നിരവധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്. കൊടും ചൂട് രേഖപ്പെടുത്തിയ മെയ് മാസത്തെ രണ്ടാമത്തെ ആഴ്ചയില്‍ ഡല്‍ഹിയിലും രാജസ്ഥാനിലും  49 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാരാഷ്ട്രയില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374 പേര്‍ക്ക് ഹീറ്റ് സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

മഹാരാഷ്ട്രയില്‍ തീവ്രഉഷ്ണതരംഗം മൂലം ഈ വര്‍ഷം മരിച്ചത് 25 പേരാണ്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് കൊടും ചൂടിനെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2015-2019 കാലയളവില്‍ 3,775 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍