ദേശീയം

'വിട്ടയക്കണമെങ്കില്‍ പതിനായിരം രൂപയും താറാവും വേണം'; കസ്റ്റഡിയിലെടുത്തയാള്‍ മരിച്ചു, പൊലീസ് സ്റ്റേഷന്‍ കത്തിച്ച് ജനങ്ങള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: പൊലീസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ പൊലീസ് സ്‌റ്റേഷന്‍ കത്തിച്ചു. അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പൊലീസുകാരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പൊലീസ് സ്റ്റേഷനിലേക്ക് കലല്ലെറിഞ്ഞു. ശേഷം, പൊലീസുകാരൈ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയും ചെയ്തു. 

സഫിഖുള്‍ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചത്. പൊലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 

രണ്ടായിരത്തോളം പേരടങ്ങുന്ന സംഘമാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ കൂടുതല്‍ സേനയെ രംഗത്തിറക്കി. 

കഴിഞ്ഞദിവസം രാത്രിയാണ് സഫിഖുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മീന്‍ വില്‍പ്പനയ്ക്ക് പോയ സഫീഖുള്ളിനെ പൊലീസ് പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. പതിനായിരം രൂപയും താറാവിനെയും നല്‍കിയാല്‍ മാത്രമേ ഇസ്ലാമിനെ വിട്ടയയ്ക്കുള്ളുവെന്ന് പൊലീസുകാര്‍ പറഞ്ഞതായി ഇദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്