ദേശീയം

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ടാസ്‌ക്‌ഫോഴ്‌സും രൂപീകരിച്ചു; ഗുലാം നബിയും ആനന്ദ് ശര്‍മ്മയും കെ സി വേണുഗോപാലും സമിതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചു. 2024 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് സമിതിയെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയോഗിച്ചു. ഭരതപര്യടനം ഏകോപിപ്പിക്കുന്നതിനായി മറ്റൊരു കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

സോണിയാഗാന്ധിയുടെ അധ്യക്ഷതയിലുള്ള രാഷ്ട്രീയകാര്യ സമിതിയില്‍ എട്ട് അംഗങ്ങളാണുള്ളത്. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിംഗ്, അംബിക സോണി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, കെ സി വേണുഗോപാല്‍, ജിതേന്ദ്ര സിങ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇതില്‍ ഗുലാം നബിയും, ആനന്ദ് ശര്‍മ്മയും പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ജി-23 നേതാക്കളില്‍ ഉള്‍പ്പെട്ടവരാണ്. 

പൊതു തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി രൂപീകരിച്ച ടാക്‌സ് ഫോഴ്‌സിലും എട്ടംഗങ്ങളാണുള്ളത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയറാം രമേശ്, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജേവാല, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോളു തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ഭാരത് ജോഡോ യാത്ര പ്ലാനിങ് ഗ്രൂപ്പില്‍ ദിഗ് വിജയ് സിംഗ്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങി ഒമ്പത് അംഗങ്ങളാണുള്ളത്.    

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവഗുരുതരാവസ്ഥയില്‍

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; ഒരു കുട്ടിമരിച്ചു

'പത്ത് വർഷം കൊണ്ട് രാജ്യത്തിനുണ്ടായ വളർച്ച അതിശയിപ്പിക്കുന്നത്'; മോദിയെ പ്രശംസിച്ച് രശ്മിക

റെക്കോര്‍ഡുകളുടെ പെരുമഴയില്‍ ബാബര്‍ അസം കോഹ്‌ലിയെയും മറികടന്നു

പാക് അധീന കശ്മീര്‍ നമ്മുടേത്; തിരിച്ചുപിടിക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: അമിത് ഷാ