ദേശീയം

നരഭോജി പുള്ളിപ്പുലിയെ കെണിയില്‍ പെടുത്തി, ജീവനോടെ കത്തിച്ചു; കേസ്

സമകാലിക മലയാളം ഡെസ്ക്

ഋഷികേശ്: ഉത്തരാഖണ്ഡില്‍ നരഭോജി പുള്ളിപ്പുലിയെ കെണിയില്‍ പെടുത്തി ജീവനോടെ കത്തിച്ചു. പോരി ജില്ലയിലെ സപ്ലോരിയിലാണ് സംഭവം. 

അടുത്തിടെ ഒരു സ്ത്രീയെ പുള്ളിപ്പുലി കടിച്ചുകൊന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രാമീണര്‍ സംഘടിച്ച് പുള്ളിപ്പുലിക്കായി കെണിയൊരുക്കി. കെണിയില്‍ വീണ പുള്ളിപ്പുലിയെ ഇവര്‍ ജീവനോടെ കത്തിക്കുകയായിരുന്നു. 

സംഭവത്തില്‍ നൂറ്റി അന്‍പതു പേര്‍ക്കെതിരെ കേസെടുത്തതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. 

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പു വകവയ്ക്കാതെയാണ് ഗ്രാമീണര്‍ പുള്ളിപ്പുലിയെ കത്തിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി