ദേശീയം

മൊബൈലില്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 16കാരന്‍ അനിയനെ കല്ലു കൊണ്ട് ഇടിച്ചുകൊന്നു, കിണറ്റില്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 16കാരന്‍ ഇളയ സഹോദരനെ കൊലപ്പെടുത്തി. കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം 16കാരന്‍ അനിയനെ കിണറ്റില്‍ തള്ളിയതായി പൊലീസ് പറയുന്നു.

ഖേദ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജസ്ഥാനാണ് 16കാരന്റെ കുടുംബത്തിന്റെ സ്വദേശം. കൃഷിപ്പണിക്കായാണ് കുടുംബം ഗുജറാത്തില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.

മെയ് 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഊഴം അനുസരിച്ച് മൊബൈലില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങള്‍. എന്നാല്‍ തന്റെ ഊഴമായിട്ടും 11 വയസ്സുള്ള ഇളയ സഹോദരന്‍ മൊബൈല്‍ തരാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മൊബൈല്‍ ലഭിക്കാത്തതിന്റെ ദേഷ്യത്തില്‍ 16കാരന്‍ അനിയന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ 11കാരനെ കല്ലുകെട്ടി തൊട്ടടുത്തുള്ള കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് ശേഷം മാതാപിതാക്കളെ അറിയിക്കാതെ, ബസില്‍ കയറി 16കാരന്‍ സ്വദേശമായ രാജസ്ഥാനിലേക്ക് പോയി. വൈകിയ വേളയിലും കുട്ടികള്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ മൂത്തമകന്‍ രാജസ്ഥാനിലാണ് എന്ന് തിരിച്ചറിഞ്ഞു.16കാരനെ ഗുജറാത്തില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ഉടന്‍ തന്നെ കുടുംബം വിവരം അറിയിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി