ദേശീയം

രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡല്‍ തൂങ്ങിമരിച്ച നിലയില്‍; ബംഗാളില്‍ ഞെട്ടല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബംഗാളിനെ ഞെട്ടിച്ച് വീണ്ടും ഒരു മോഡല്‍ മരിച്ചനിലയില്‍. 18 വയസ്സുള്ള സരസ്വതി ദാസിനെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ മേക്കപ്പ് ആര്‍ടിസ്റ്റ് കൂടിയാണ്. രണ്ടാഴ്ചക്കിടെ ബംഗാളില്‍ മരിക്കുന്ന നാലാമത്തെ മോഡലാണിത്.

ബേഡിയഡാങ്കയിലെ കസബ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. വിവിധ  പ്രോഗ്രാമുകളില്‍ മോഡലായി സരസ്വതി വേഷമിട്ടിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുവശങ്ങളും പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. 

അടുത്തിടെ മരിച്ച മൂന്ന് മോഡലുകളുമായി സരസ്വതിക്ക് ബന്ധമുണ്ടോ എന്നകാര്യം പരിശോധിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. മഞ്ജുഷ നിയോഗി, ബിദിഷ ഡേ മജുംദാര്‍, പല്ലബി ഡേ എന്നിവരെയാണ് രണ്ടാഴ്ചക്കിടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

അമ്മയും ബന്ധുവും ജോലിക്ക് പോയ സമയത്താണ് സരസ്വതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സരസ്വതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് വരികയാണ്. സരസ്വതിയുടെ പേരിലുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

കള്ളപ്പണം വെളുപ്പിക്കല്‍; ഝാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലം അറസ്റ്റില്‍

ഇരട്ടയാറിലെ പെൺകുട്ടിയുടേത് ആത്മഹത്യ; പൊലീസിന്റെ നി​ഗമനം

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം