ദേശീയം

മുഖ്താര്‍ അബ്ബാസ് നഖ്‌വി, ജാവഡേക്കര്‍ ഇല്ല; ബിജെപി രാജ്യസഭാ പട്ടികയില്‍ പ്രമുഖര്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍നിന്നു പുറത്ത്. ജൂണ്‍ പത്തിനു നടക്കുന്ന തെരഞ്ഞെടുപ്പിനായി 22 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി ഇതുവരെ പ്രഖ്യാപിച്ചത്.

മുഖ്താര്‍ അബ്ബാസ് നഖ്വിക്കു പുറമേ മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഡോ. വിനയ് സഹസ്രബുദ്ധെ, മുന്‍ കേന്ദ്ര മന്ത്രി ശിവ പ്രസാദ് ശുക്ല, ദേശീയ വക്താവ് സയിദ് സഫര്‍ ഇസ്ലാം എന്നിവരും പട്ടികയില്‍ ഇല്ല. 

രാജ്യസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ ഒഴിവാക്കപ്പെട്ടതോടെ കേന്ദ്ര മന്ത്രിസഭയില്‍ പാര്‍ലമെന്റ് അംഗത്വം ഇല്ലാതാവുന്ന രണ്ടാമത്തെ ആളായി, മുഖ്താര്‍ നഖ്വി. ജെഡിയുവിന്റെ ആര്‍സിപി സിങ്ങിനും പാര്‍ട്ടി സീറ്റ് നിഷേധിച്ചിരിക്കുകയാണ്. ആര്‍സിപി സിങ് മന്ത്രിയായി തുടരുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. അതേസമയം നഖ്വിയെ ബിജെപി ഉത്തര്‍പ്രദേശിലെ രാംപുര്‍ ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് സൂചനയുണ്ട്. ജൂണ്‍ 23നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.

നിലവില്‍ ഝാര്‍ഖണ്ഡില്‍നിന്നുള്ള രാജ്യസഭാംഗമാണ് നഖ്വി. ഇവിടെനിന്ന് ആദിത്യ സാഹുവിനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. 

ഇന്നലെ നാലു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പതിനെട്ടു സീറ്റില്‍ ഞായറാഴ്ച സ്ഥാനാര്‍ഥി പ്ര്ഖ്യാപനം നടത്തിയിരുന്നു. 

കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍ കര്‍ണാടകയില്‍നിന്നും പീയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍നിന്നും രാജ്യസഭയില്‍ എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്