ദേശീയം

കടുവയെ വളഞ്ഞ് കാട്ടുനായ്ക്കള്‍, ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

സിംഹങ്ങളെയും കടുവകളെയുമൊക്കെ കണ്ടാല്‍ താരതമ്യേന ചെറിയ ജീവികള്‍ അവയുടെ കണ്ണില്‍ പെടാതെ എത്രയും പെട്ടെന്ന് ഓടിമറയുന്നതാണ് പതിവ്. എന്നാലിപ്പോള്‍ ശത്രു എത്ര വമ്പന്‍ ആണെന്നു പോലും കണക്കാക്കാതെ കടുവയെ വളഞ്ഞാക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം കാട്ടുനായ്ക്കളുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് അപൂര്‍വ കാഴ്ചയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കാട്ടുവഴിയിലൂടെ നടന്നുനീങ്ങുന്ന വലിയ കടുവയുടെ സമീപമെത്തി അതിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒന്നിലധികം കാട്ടുനായ്ക്കളെ വീഡിയോയില്‍ കാണാം. 
മുന്നോട്ട് നീങ്ങുന്ന കടുവയ്ക്ക് മുന്നിലേക്ക് ഒരു കാട്ടുനായ സധൈര്യം നടന്നു നീങ്ങുന്നിടത്താണ് ദൃശ്യം ആരംഭിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കടുവ നായയ്ക്ക് നേരെ തിരിഞ്ഞ് അതിനെ പിടികൂടാനായി ഓടിയടുത്തു. 

ഇത് കണ്ട നായ പിന്തിരിഞ്ഞെങ്കിലും അവിടെ നിന്നും മാറാന്‍ തയ്യാറായിരുന്നില്ല. ഈ തക്കം നോക്കി മറുവശത്ത് കൂടി മറ്റുചില കാട്ടുനായ്ക്കളും കടുവയ്ക്ക് പിന്നിലെത്തി. ഇരുഭാഗത്തുനിന്നും കടുവയെ വളഞ്ഞാക്രമിക്കാനായിരുന്നു അവയുടെ ശ്രമം.നേരിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നില്ലെങ്കിലും ഏറെ നേരം കടുവയെ അവിടെത്തന്നെ തടഞ്ഞു നിര്‍ത്താന്‍ നായ്ക്കള്‍ക്ക് സാധിച്ചു.

നായ്ക്കളെ കടുവകള്‍ ആക്രമിച്ച് കൊല്ലാറുള്ളതു മൂലം കടുവകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ അവയുടെ എണ്ണം പൊതുവേ കുറവായിരിക്കും. വാസ്തവം ഇതാണെങ്കിലും രണ്ടും കല്‍പിച്ച് നായ്ക്കള്‍ കടുവയ്ക്ക് നേരെ തിരിയുന്നത് അപൂര്‍വമാണെന്ന് ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് സുശാന്ത നന്ദ കുറിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം