ദേശീയം

കുപ്പി നിറയെ കൊതുകുകളുമായി ഗുണ്ടാത്തലവൻ കോടതിയിൽ; വല ഉപയോഗിക്കാൻ അപേക്ഷ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ജയിലിൽ കൊതുകുവല ഉപയോഗിക്കാനുള്ള അപേക്ഷയുമായി ഗുണ്ടാത്തലവൻ കോടതിയിൽ. കുപ്പി നിറയെ കൊന്ന കൊതുകുകളുമായാണ് ഇജാസ് ലക്ക്ഡവാല കോടതിയിലെത്തിയത്. ജയിലിലെ ദുരിതം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കൊന്ന കൊതുകുകളെ കുപ്പിയിലാക്കി എത്തിയത്. 

ഇന്നലെ മുംബൈ കോടതിയിലായിരുന്നു സംഭവം. പക്ഷെ കൊതുകുവല ഉപയോഗിക്കാനുള്ള ഇജാസിന്റെ അപേക്ഷ കോടതി തള്ളികളഞ്ഞു. ഇയാൾക്ക് കൊതുകുവലയല്ലാതെ മറ്റു പ്രതിരോധങ്ങൾ പരീക്ഷിക്കാമെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

2020 ജനുവരിയിലാണ് നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇജാസിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അധോലോകനായകൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളയാളാണ് ഇ‌യാൾ. നേരത്തെ ജുഡീഷ്യൽ കേസിൽ അകത്തായപ്പോൾ കൊതുകുവല ഉപയോഗിക്കാൻ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിടിച്ചെടുക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

സ്മിത്ത് ഇല്ല, മക്ഗുര്‍ക് റിസര്‍വ് താരം; ടി20 ലോകകപ്പിനുള്ള ടീമിനെ ഉറപ്പിച്ച് ഓസ്‌ട്രേലിയ

രാത്രിയില്‍ രാസമാലിന്യം ഒഴുക്കിവിട്ടു, പെരിയാറില്‍ മീനുകളുടെ കൂട്ടക്കുരുതി; ചത്തുപൊങ്ങിയത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍, എടയാറില്‍ പ്രതിഷേധം

വില 50 ലക്ഷം മുതല്‍ കോടികള്‍ വരെ, ദാതാവിന് കിട്ടുക പത്തു ലക്ഷത്തില്‍ താഴെ; അവയവ റാക്കറ്റിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസ്

തിരുവനന്തപുരത്ത് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു