ദേശീയം

ലോക്‌സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 5ന്; ഫലപ്രഖ്യാപനം 8ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്കും മറ്റ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ്.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മുലായം സിങ് യാദവ് ഒക്ടോബര്‍ പത്തിനാണ് അന്തരിച്ചത്. എസ്പി നേതാവ് മുഹമ്മദ് അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ രാംപൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2019ല്‍ വിദ്വേഷപ്രസംഗം നടത്തിയതിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച അസംഖാനെ സ്പീക്കര്‍ അയോഗ്യനാക്കിയിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ ഭന്‍വര്‍ലാല്‍ ശര്‍മയുടെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ പദംപൂര്‍, ബിഹാറിലെ കുര്‍ഹാനി, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂര്‍ എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭാ സീറ്റുകള്‍.

ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടെണ്ണല്‍ ദിവസം തന്നെയാണ് ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍