ദേശീയം

ഹിമാചലിലും യൂണിഫോം സിവില്‍ കോഡ്; പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി, സൈക്കിള്‍; ബിജെപി പ്രകടന പത്രിക

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രകടന പത്രിക പുറത്തിറക്കി ഭരണ കക്ഷിയായ ബിജെപി. തുടര്‍ ഭരണം ലഭിച്ചാല്‍ ഹിമാചലിലും യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.

എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍, അഞ്ച് മെഡിക്കല്‍ കോളജുകള്‍ എന്നീ വാഗ്ദാനങ്ങളുമുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പ്രകടന പത്രികയായ 'സങ്കല്‍പ്പ് പത്ര' പുറത്തിറക്കിയത്. 

സര്‍ക്കാര്‍ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂട്ടി, ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. നിയമവിരുദ്ധ ഉപയോഗം തടയാന്‍ വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് സര്‍വേ നടത്തുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്.

മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ, കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ എന്നിവരടക്കമുള്ള പ്രമുഖർ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം യൂണിഫോം സിവില്‍ കോഡാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി