ദേശീയം

കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല; പ്രണയബന്ധത്തില്‍ നിന്നും പിന്മാറാത്ത മകളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. വ്യത്യസ്ത സമുദായത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കര്‍ണ്ണാടകയിലെ ബെല്ലാരി ജില്ലയിലാണ് സംഭവം. ഓംകാര്‍ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം ഇഷ്ടപ്പെടാതിരുന്ന ഗൗഡ പലതവണ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. 

എന്നാല്‍ മകള്‍ ഇതിന് വഴങ്ങിയില്ല. ഇതില്‍ കുപിതനായ ഓംകാര്‍ ഗൗഡ ബെല്ലാരിയിലെ കുടന്തിനി ടൗണിലെ ജലാശയത്തില്‍ തള്ളിയിട്ട് മകളെ കൊലപ്പെടുത്തുകയായിരുന്നു. ഒക്ടോബര്‍ 31 നായിരുന്നു സംഭവം. 

അന്ന് സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു പോയത്. എന്നാല്‍ തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടര്‍ന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി. അതിനുശേഷം സമീപത്തുള്ള ജ്വല്ലറിയില്‍ പോയി ആഭരണങ്ങളും വാങ്ങി. 

പിന്നീട് മകളെയും കൂട്ടി ജലാശയത്തിന് സമീപത്തെത്തുകയും, മകളെ അതിലേക്ക് തള്ളിയിടുകയുമായിരുന്നു. രക്ഷിക്കണേയെന്ന് അപേക്ഷിച്ച് മകള്‍ കരഞ്ഞു വിളിച്ചപ്പോഴും ഇയാള്‍ കൂട്ടാക്കിയില്ല. മകള്‍ മുങ്ങിമരിച്ചു എന്നുറപ്പാക്കിയതിന് പിന്നാലെ ഓം കാര്‍ ഗൗഡ തിരുപ്പതിയിലേക്ക് പോയി. 

പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അമ്മയും സഹോദരനും ഇതിനിടെ കാടന്തിനി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് തിരുപ്പതിയില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തിയ ഓംകാര്‍ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയ കാര്യം അദ്ദേഹം പൊലീസിനോട് സമ്മതിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

കണ്ണിമാങ്ങ മുതൽ തേനൂറും മാമ്പഴം വരെ; പച്ചയോ പഴുത്തതോ ​ഗുണത്തിൽ കേമന്‍?

'എന്റെ തോളുകളുടെ സ്ഥാനം തെറ്റി, പലപ്പോഴും ദേഷ്യവും നിരാശയും തോന്നി'; അനുഭവം പങ്കുവച്ച് ജാൻവി കപൂർ

വാട്ടര്‍ പ്രൂഫ്; 50 മെഗാപിക്‌സല്‍ ക്യാമറ, കരുത്തുറ്റ പ്രോസസര്‍; മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍

'സീസണ്‍ മുഴുവന്‍ കളിക്കണം, പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരണ്ട!'