ദേശീയം

'കോടതിയോട് നന്ദി പറയുന്നു'; മൂന്ന് മാസത്തിന് ശേഷം സഞ്ജയ് റാവത്തിന് ജാമ്യം; വന്‍ സ്വീകരണവുമായി പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശിവസേന എംപിയും ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവുത്തിന് ജാമ്യം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രത്യേക കോടതി റാവുത്തിന് ജാമ്യം അനുവദിച്ചത്. ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാവുത്തിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. 'കോടതിയോട് ഞാന്‍ നന്ദി പറയുന്നുവെന്ന്'  പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജയ് റാവത്ത് പറഞ്ഞു. 

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന ഇഡിയുടെ ആവശ്യം കോടതി തളളി. വെള്ളിയാഴ്ചവരെ ജാമ്യം അനുവദിക്കരുതെന്ന ഇഡിയുടെ വാദവും പ്രത്യേക കോടതി പരിഗണിച്ചില്ല.

അതേസമയം, ഇക്കാര്യം വ്യാഴാഴ്ച പരിഗണിക്കാമെന്നും എന്ത് അടിസ്ഥാനത്തിലാണ് പ്രത്യേക കോടതി ജാമ്യം നല്‍കിയതെന്നോ അതിനെ എന്തിനാണ് ഇ.ഡി ചോദ്യം ചെയ്യുന്നതെന്നോ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിച്ച നിലപാട് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് ജസ്റ്റിസ് ഭാരതി ദാംഗറെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്