ദേശീയം

മുലായത്തിന് പകരം മരുമകള്‍; മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവ് എസ്പി സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിങ് യാദവ് അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തില്‍ ഡിംപിള്‍ യാദവ് മത്സരിക്കും. ഡിംപിളിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിള്‍. 

വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മുലായം സിങ് യാദവ് മരിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായ മെയിന്‍ പുരിയില്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ 94,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം വിജയിച്ചത്. 

1996 ലാണ് മുലായം മെയിന്‍പുരിയില്‍ നിന്നും ആദ്യമായി വിജയിക്കുന്നത്. തുടര്‍ന്ന് 2004, 2009, 2019 തെരഞ്ഞെടുപ്പുകളില്‍ മുലായം മെയിന്‍പുരിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മുലായത്തിന്റെ മരുമകളിലൂടെ മണ്ഡലം നിലനിര്‍ത്താനാണ് സമാജ് വാദി പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്