ദേശീയം

ദുര്‍മന്ത്രവാദിനി, വിവാഹത്തിന് തടസം; 32 കാരന്‍ അമ്മയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: 32കാരന്‍ അമ്മയെ ക്രിക്കറ്റ് ബാറ്റും ഇരുമ്പും പൈപ്പും ഉപയോഗിച്ച് തല്ലിക്കൊന്നു. അമ്മ ദുര്‍മന്ത്രവാദിനിയായതിനാലാണ് തന്റെ വിവാഹം മുടങ്ങാന്‍ കാരണമെന്നാരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അബ്ദുല്‍ അഹമ്മദ് ഫര്‍ഹാനാണ് 67 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

അമ്മയ്ക്ക് തന്നെ വിവാഹം കഴിപ്പിക്കാന്‍ താത്പര്യമില്ലെന്ന് ഹര്‍ഹാന്‍ തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. വിവാഹത്തെ ചൊല്ലി ഇരുവരും പരസ്പരം വഴക്കിടല്‍ പതിവായിരുന്നു. ചൊവ്വാഴ്ചയും ഇതേ ചൊല്ലി ഇരുവരും വഴക്കിട്ടു. ആ സമയത്ത് വീട്ടില്‍ ആരും മറ്റാരും ഉണ്ടായിരുന്നില്ല. വഴക്കിനിടെ ഫര്‍ഹാന്‍ അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. 

കൊമേഴ്‌സ് ബിരുധധാരിയായ മകനോട് വിവാഹത്തിന് മുന്‍പ് ഒരു ജോലി സ്വന്തമാക്കാന്‍ അമ്മ നിരന്തരം പറയുന്നതിലും ഇയാള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ സഹോദരനോടും സഹോദരഭാര്യയോട് അമ്മ ടെറസില്‍ നിന്ന് വിണെന്നായിരുന്നു ഹര്‍ഹാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹര്‍ഹാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു,

പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫര്‍ഹാന്‍ ഇന്റര്‍നെറ്റില്‍ ഭൂതങ്ങളുടെയും മന്ത്രവാദിനികളുടെയും വീഡിയോകള്‍ കാണാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു തന്റെ അമ്മ അതിലൊരു ദുര്‍മന്ത്രവാദിനിയാണെും ഇത് കാരണമാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഹര്‍ഹാന്‍ വിശ്‌വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ