ദേശീയം

മണ്ണ് മലിനമായി; ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ മൈതാനത്ത് ഗോമൂത്രം തളിച്ച് ശ്രീരാമസേന

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയിലെ ഹുബള്ളി ഈദ്ഗാഹ് മൈതാനം ഗോമൂത്രം തളിച്ച് ശുദ്ധീകരിച്ച് ശ്രീരാമസേന പ്രവര്‍ത്തകര്‍. വ്യാഴാഴ്ച ടിപ്പു ജയന്തി ആഘോഷം നടത്തിയതിന് പിന്നാലെയാണ് കനകജയന്തി ആഘോഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഒത്തുകൂടി ഗോ മൂത്രം തളിച്ച് മൈതാനം ശുദ്ധീകരിച്ചത്. 

ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക്കാണ് കനകജയന്തി ആഘോഷത്തിന് മുമ്പായി ഗോമൂത്രം തളിച്ചത്. ടിപ്പു സുല്‍ത്താന്‍ ഒരു മതഭ്രാന്തനാണെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചതിന് ശേഷം മണ്ണ് മലിനമായെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷത്തിന് പിന്നാലെ കനക ജയന്തി ആഘോഷിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാഷ്ട്രീയക്കാര്‍ സമൂഹത്തിന്റെ സമാധാനം നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ