ദേശീയം

മോഷണം ആരോപിച്ച് കെട്ടിത്തൂക്കി; ക്രൂരമര്‍ദനം; വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ക്രൂരമര്‍ദനം. ഒരു യന്ത്രത്തില്‍ യുവാവിനെ കെട്ടിത്തുക്കിയശേഷമാണ് ഒരാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. മധ്യപ്രദേശിലെ ഉജ്ജെയ്‌നിലാണ് സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണെങ്കിലും, ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കെട്ടിത്തൂക്കിയ യുവാവിനെ വടി ഉപയോഗിച്ച് നിരവധി തവണയാണ് ഇയാള്‍ അടിക്കുന്നത്. അടിയേറ്റ യുവാവ് ക്ഷമാപണം നടത്തുന്നതും തല്ലരുതേയെന്ന് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണം. അതിനിടെ മറ്റാരാള്‍ അടിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അത് കേള്‍ക്കാന്‍ അടിക്കുന്ന ആള്‍ തയ്യാറാകുന്നില്ല.

സംഭവത്തെ കുറിച്ച് ഒരാള്‍ പൊലീസില്‍ വിവരം നല്‍കിയെങ്കിലും ഒരു നടപടിയെടുക്കാനും പൊലീസ് തയ്യാറായില്ല. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും പൊലീസ് പറഞ്ഞു. പീഡനത്തില്‍ അപമാനിതനായ യുവാവ് ഗ്രാമം വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അയാള്‍ക്കായുള്ള തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)