ദേശീയം

വാടകക്കാര്‍ അനധികൃതമായി തുടര്‍ന്നാല്‍, പുതുക്കിയ വാടക നഷ്ടപരിഹാരമായി നല്‍കണം: സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുടിയൊഴിക്കാനുള്ള ഉത്തരവിന് ശേഷവും വാടകക്കാര്‍ സ്ഥലത്ത് തുടര്‍ന്നാല്‍ ഉടമസ്ഥര്‍ക്ക് ഇപ്പോള്‍ വാടകയിനത്തില്‍ കിട്ടേണ്ട തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതി. മുംബൈയിലെ സുമര്‍ കോര്‍പ്പറേഷനും വിജയ് ആനന്ദ് ഗംഗനും തമ്മിലുള്ള കേസിലാണ് വാടകക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക നിര്‍ണയിക്കുന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തിയത്.

മുംബൈ നഗരത്തിലെ കണ്ണായ സ്ഥലത്ത് , 1949 മുതല്‍ 30 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്തതായിരുന്നു സ്ഥലം. പിന്നീട് 1968ല്‍ ഉപകരാര്‍ വഴിയും വാടകക്കാരന്‍ സ്ഥലത്ത് തുടര്‍ന്നെങ്കിലും ഉടമ 1988ല്‍ മരിച്ചു.

പിന്നാലെ പിന്തുടര്‍ച്ചാവകാശികള്‍ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. അനുകൂല വിധിയും സമ്പാദിച്ചു. ഇതിന് ശേഷവും സ്ഥലത്ത് തുടര്‍ന്നതോടെ, വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയുണ്ടായി. പ്രതിമാസം 2.5ലക്ഷം രൂപയായി തുക ഹൈക്കോടതി കുറച്ചതിനെതിരെയാണ് ഉടമ സുപ്രീംകോടതിയെ സമീപിച്ചത്. പഴയകാല വില പരിഗണിച്ച് നഷ്ടപരിഹാര നിര്‍ണയം പാടില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ