ദേശീയം

യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി; 18ദിവസം കൊണ്ട് പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  ഒപ്പം താമസിച്ചിരുന്ന 26കാരിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അഫ്താബ് അമീന്‍ പൂനവാലയാണ് പിടിയിലായത്. ശ്രദ്ധയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മെയ് പതിനെട്ടിനായിരുന്നു കൊലപാതകം.

അന്നേദിവസം ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവാവ് 35 കഷണളാക്കി. അവ സൂക്ഷിക്കാന്‍ ഒരു ഫ്രിഡ്ജ് വാങ്ങിയാതായും പൊലീസ് പറഞ്ഞു. അടുത്ത പതിനെട്ട് ദിവസങ്ങളിലായി ഡല്‍ഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.  പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്നു ശ്രദ്ധ. അവിടെവച്ച് പൂനവാലയെ പരിചയപ്പെട്ടു. പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇവര്‍ ഡല്‍ഹി മെഹ്‌റൗലിയിലെ ഒരു ഫ്‌ലാറ്റില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. ഇതോടെ വീട്ടില്‍ നിന്നും വരുന്ന ഫോണുകള്‍ ശ്രദ്ധ എടുക്കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് ഫ്‌ലാറ്റിലെത്തിയപ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പിതാവ് മെഹ്‌റൗലി പൊലീസില്‍ പരാതി നല്‍കി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പൊലീസ് പൂനവാലയെ അറസ്റ്റ് ചെയ്തു. ശ്രദ്ധ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാല്‍ വഴക്കിട്ടിരുന്നതായും തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്