ദേശീയം

നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുരുതര പ്രശ്‌നം; തടഞ്ഞേ തീരൂ, നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം വളരെ ഗുരുതരമായ പ്രശ്‌നമെന്ന് സുപ്രീം കോടതി. ഇതു തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി വിശേഷം സംജാതമാവുമെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, ഹിമ കോലി എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇതു തടയാന്‍ എന്തു ചെയ്യാനാവും എന്നു പരിശോധിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. കേന്ദ്രം ഇതിനു മുന്നിട്ടിറങ്ങിയേ തീരൂവെന്ന് കോടതി പറഞ്ഞു.

രാജ്യ സുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന വിഷയമാണ് ഇതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണം. നിര്‍ബന്ധിത മത പരിവര്‍ത്തനം തടയാന്‍ എന്തു നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമായ സത്യവാങ്മൂലത്തിലൂടെ അറിയിക്കണമെന്ന് കോടതി പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട്, അഭിഭാഷകനായ അശ്വിനി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രതിഫലം നല്‍കിയുമുള്ള മതപരിവര്‍ത്തനം തടയണമെന്നാണ് ഹര്‍ജി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും