ദേശീയം

അമിത ഭാരം; വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു; 12 പേർ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് അപകടം. ചമോലിയിലെ ജോഷിമഠിൽ നിന്ന് കിമാനയിലേക്ക് പോകുകയായിരുന്ന ടാറ്റ സുമോ വാഹനമാണ് 500- 600 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് മറിഞ്ഞത്. രണ്ട് സ്ത്രീകളും പത്ത് പുരുഷൻമാരുമാണ് മരിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

അമിത ഭാരമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ടാറ്റ സുമോയിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത്ര ആളുകൾ വണ്ടിയിലുണ്ടായിരുന്നു. വാഹ​നത്തിന്റെ മുകൾ ഭാ​ഗത്ത് വരെ ആളുകൾ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡിൽ നിന്ന് നോക്കുമ്പോൾ വാഹനം കാണാത്ത അവസ്ഥയാണ്. 

അപകടത്തിന്റെ തീവ്രതയും മലയിടുക്കിന്റെ ആഴവും വാഹനത്തിലുള്ള മുഴുവൻ പേരുടേയും മരണത്തിലേക്ക് നയിച്ചുവെന്നാണ് നി​ഗമനം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത്തരത്തിൽ മൂന്നാമത്തെ അപകടമാണ് പ്രദേശത്ത് സംഭവിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ