ദേശീയം

കാമുകിക്ക് നീതി കിട്ടണം; മുഖ്യമന്ത്രിയെ കാണാനായില്ല;  യുവാവ് സെക്രട്ടേറിയറ്റിന്റെ ആറാം നിലയില്‍ നിന്ന് താഴോട്ട് ചാടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത കാമുകിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയ 43കാരന്‍ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ ആറാം നിലയില്‍ നിന്ന് താഴോട്ട് ചാടി. സുരക്ഷാവലയില്‍ വീണതിനാല്‍ ഇയാളുടെ പരിക്ക് സാരമല്ല. പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബീഡ് ജില്ലക്കാരനായ ബാപ്പു നാരായണനാണ് സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ നിന്ന് താഴോട്ട് ചാടിയത്. ബലാത്സംഗത്തിനിരയായ കാമുകി മനംനൊന്ത് 2018ല്‍ തൂങ്ങിമരിച്ചിരുന്നു. അന്നുമുതല്‍ നീതിക്ക് വേണ്ടി ബാപ്പു പോരാടിയെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ ശരിയായരീതിയില്‍ അന്വേഷണം നടത്താന്‍ പോലും പൊലീസ് തയ്യാറായില്ലെന്നാണ് ഇയാള്‍ പറയുന്നത്. 

ചൊവ്വാഴ്ച മൂന്ന് മണിക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണാന്‍ മന്ത്രാലയത്തില്‍ എത്തിയെങ്കിലും കാബിനറ്റ് മീറ്റിങ് കാരണം കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആറാം നിലയില്‍ നിന്നും ഇയാള്‍ താഴോട്ട് ചാടുകയായിരുന്നു. ഇടത് നെറ്റിയില്‍ പരിക്കേറ്റതിനാല്‍ പൊലീസ് ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു