ദേശീയം

ശ്രദ്ധ കൊല കേസ്: അഫ്താബിന് നാര്‍ക്കോ പരിശോധന നടത്താന്‍ കോടതി അനുമതി, എന്താണ് ഈ മെഡിക്കല്‍ ടെസ്റ്റ്?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രദ്ധ കൊലപാതക കേസില്‍ പ്രതി അഫ്താബിനെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ചുദിവസത്തിനകം പ്രതിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ രോഹിണി ഫൊറന്‍സിക് സയന്‍സ് ലാബിനോടാണ് ഡല്‍ഹി സാകേത് കോടതി നിര്‍ദേശിച്ചത്. മൊഴികളില്‍ അവ്യക്തതയുണ്ടെന്നും തെളിവുകള്‍ കണ്ടെത്താന്‍ നാര്‍ക്കോ പരിശോധന നടത്തേണ്ടതുണ്ടെന്നുമുള്ള ഡല്‍ഹി പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നാര്‍ക്കോ പരിശോധനയ്ക്ക് അഫ്താബ് തയ്യാറാണെന്ന് പ്രതിയുടെ അഭിഭാഷകന്‍ അറിയിച്ചതും കോടതി പരിഗണിച്ചു.

അതിനിടെ, കൊലപ്പെടുത്തിയ ദിവസം പ്രതി അഫ്താബ് അമിതമായി കഞ്ചാവ് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. മെയ് 18ന് വീട്ടുചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചില സാധനങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ഇരുവരും വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. 

വഴക്കിന് പിന്നാലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അഫ്താര്‍ തിരികെയെത്തിയത് കഞ്ചാവ് ലഹരിയിലായിരുന്നു. വീട്ടിലെത്തിയപ്പോള്‍ ശ്രദ്ധ വീണ്ടും അഫ്താബിനോട് കയര്‍ത്തു. പ്രകോപിതനായ ഇയാള്‍ ശ്രദ്ധയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാത്രി ഒന്‍പതിനും പത്തിനും ഇടയിലാണ് കൃത്യം നടത്തിയതെന്ന് അഫ്താബ് പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം രാത്രി മുഴുവന്‍ സമയവും അവളുടെ മൃതദേഹത്തിനടുത്തിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു

താന്‍ കഞ്ചാവിന് അടിമയാണെന്നും ശ്രദ്ധയുടെ മൃതദേഹാവശിഷ്ടം ഡെറാഡൂണിലും ഉപേക്ഷിച്ചതായി പ്രതി പറഞ്ഞു. എന്നാല്‍ അഫ്താബിന്റെ മൊഴി അന്വേഷണം തെറ്റിദ്ധരിപ്പിക്കാനാണെന്നും, എല്ലാദിശയിലും അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം,  ശ്രദ്ധയുടെ ശരീരം കഷ്ണങ്ങളാക്കാന്‍ അഫ്താബ് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. വീട്ടില്‍ നിന്നും കണ്ടെടുത്ത മറ്റുവസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചതായും പൊലീസ് പറഞ്ഞു. 

മെയ് 18ന് ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധവാക്കറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അഫ്താബ് മൃതദേഹം 35 കഷണളാക്കിയിരുന്നു. ശ്രദ്ധയുടെ പിതാവ് വികാസ് വാക്കര്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ചയാണ് ഡല്‍ഹി പൊലീസ് അഫ്താബിനെ അറസ്റ്റ് ചെയ്തത്. 

എന്താണ് നാര്‍ക്കോ പരിശോധന?

 മരുന്നു കുത്തിവച്ചുള്ള ചോദ്യംചെയ്യലാണു നാര്‍ക്കോ അനാലിസിസ്. ഇത്തരം മരുന്നുകള്‍ ഒരാളുടെ പ്രായം, ആരോഗ്യസ്ഥിതി, ശരീരഭാരം എന്നിവ കണക്കാക്കിയാണു നിശ്ചയിക്കുന്നത്.സോഡിയം പെന്റത്തോള്‍, സ്‌കോപോലാമൈന്‍, സോഡിയം അമിറ്റല്‍ തുടങ്ങിയ മരുന്നുകളാണ് ഇതിനു വേണ്ടി ഉപയോഗിക്കാറുണ്ട്.

ട്രൂത്ത് സീറം എന്നു പൊതുവായി അറിയപ്പെടുന്ന ഇത്തരം മരുന്നുകള്‍ മനുഷ്യന്റെ നുണ പറയാനുള്ള  ഭാവനാശേഷി യെ അല്‍പനേരത്തേക്ക് ഇല്ലാതാക്കും. കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മാത്രമേ പാതിമയക്കത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി പറയാന്‍ കഴിയൂ.ആധുനിക കുറ്റാന്വേഷണത്തില്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് കള്ളം പറയുന്ന പ്രതികളില്‍ നിന്നു കേസിനെ സംബന്ധിക്കുന്ന വസ്തുതകള്‍ ശേഖരിക്കാനാണു ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നാര്‍ക്കോ അനാലിസിസ് നടത്തുന്നത്.

ഇത്തരം പരിശോധനകളിലൂടെ അന്വേഷണ ഉദ്യോഗസ്ഥനു ലഭിക്കുന്ന വിവരങ്ങള്‍ കുറ്റാന്വേഷണത്തിലും തെളിവുശേഖരണത്തിലും വഴികാട്ടിയായി ഉപയോഗിക്കാന്‍ മാത്രമാണു കഴിയുക. കാരണം, ഇന്ത്യന്‍ തെളിവു നിയമപ്രകാരം ഒരു പ്രതി ഇത്തരം പരിശോധനാ വേളകളില്‍ തനിക്കെതിരെ നല്‍കുന്ന കുറ്റസമ്മത മൊഴികള്‍ അയാളെ ശിക്ഷിക്കാനുള്ള തെളിവായി ഉപയോഗിക്കാനാവില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം