ദേശീയം

പോക്‌സോ കേസില്‍ ലക്ഷദ്വീപില്‍ ദമ്പതികള്‍ക്ക് ഇരട്ടജീവപര്യന്തം; 9 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കവറത്തി: ലക്ഷദ്വീപില്‍ പോക്‌സോ കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. മൂസ കുന്നുമ്മേല്‍, ഭാര്യ നൂര്‍ജഹാന്‍ ബന്ദഗരോത്തി എന്നിവരെയാണ് ശിക്ഷിച്ചത്. 
കവരത്തി പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. പ്രതികള്‍ക്ക് ഒമ്പതു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 

2016 ല്‍ നടന്ന സംഭവങ്ങളുടെ വീഡിയോയും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നൂര്‍ജഹാന്‍ തട്ടിക്കൊണ്ടു വന്നെന്നും, ഭര്‍ത്താവ് മൂസ പീഡിപ്പിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍