ദേശീയം

ഗുജറാത്തില്‍ വിഭാഗീയത രൂക്ഷം; ഏഴ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ, ഗുജറാത്ത് ബിജെപിയില്‍ വിഭാഗീയത രൂക്ഷം. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏഴ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഇവര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 

ആറു വര്‍ഷത്തേക്കാണ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഹര്‍ദ് വാസന, അരവിന്ദ് ലദാനി, ഛത്രസിങ് ഗുഞ്ചാരിയ, കേതന്‍ ഭായ്, ഭാരത് ഭായ്, ഉദയ് ഭായ് ഷാ, കരണ്‍ ഭാഷ് ബരാരിയ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. 

42 സിറ്റിങ് എംഎല്‍എമാര്‍ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നിഷേധിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മുന്‍ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കമുള്ള പ്രമുഖ നേതാക്കളും ഇത്തവണ മത്സര രംഗത്തില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു