ദേശീയം

തലയ്ക്ക് വില പത്തു ലക്ഷം; ഖലിസ്ഥാന്‍ ഭീകരന്‍ പാകിസ്ഥാനില്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ലിസ്ഥാന്‍ ഭീകരന്‍ ഹര്‍വിന്ദര്‍ സിങ് റിന്ദ പാകിസ്ഥാനില്‍ മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനം ആക്രമിച്ച കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ലാഹോറിലെ ആശുപത്രിയിലായിരുന്നു മരണം. എന്നാല്‍ മരണകാരണം വ്യക്തമല്ല. നിരോധിത ഖലിസ്ഥാനി സംഘടനയായ ബാബര്‍ ഖല്‍സയിലെ അംഗമായിരുന്നു ഹര്‍വിന്ദര്‍. പ്രാദേശിക ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് പാകിസ്ഥാനിലിരുന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. 

കഴിഞ്ഞ മെയില്‍ മൊഹാലിയിലെ പഞ്ചാബ് ഇന്റലിജന്‍സ് ആസ്ഥാനത്ത് റോക്കറ്റ് പ്രൊപല്‍ഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹര്‍വിന്ദര്‍ ആയിരുന്നു എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. പാകിസ്ഥാനില്‍ നിന്നും പഞ്ചാബ് അതിര്‍ത്തി വഴി ലഹരിമരുന്ന് കടത്തുന്നതിനു പിന്നിലും മുപ്പത്തിയഞ്ചുകാരനായ ഹര്‍വിന്ദര്‍ പ്രവര്‍ത്തിച്ചിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ത്യയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണി ഉയര്‍ത്തുവെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര, ചണ്ഡിഗഡ്, ഹരിയാന, ബംഗാള്‍ എന്നിവടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പഞ്ചാബില്‍ ജനിച്ച ഹര്‍വിന്ദര്‍ മഹാരാഷ്ട്രയിലേക്ക് കുടിയേറുകയായിരുന്നു. 2008 ലാണ് ഇയാള്‍ ആദ്യമായി മഹാരാഷ്ട്രയില്‍ കൊലപാതകക്കേസില്‍ പ്രതിയാകുന്നത്. പിന്നീട് ചണ്ഡിഗഡില്‍ പട്ടാപ്പകല്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി. ഹര്‍വിന്ദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍