തിരുവനന്തപുരം: ബി ടെക്, ബി സി എ തുടങ്ങിയ കോഴ്‌സുകൾ 55 ശതമാനം മാർക്കോടെ പാസായവർക്ക് യു പി സ്കൂൾ അധ്യാപകരാകാൻ ഇനി അവസരം. ബി എഡും കെ-ടെറ്റും നേടിയാൽ ഇവർക്ക് യു പി വിദ്യാർത്ഥികളെ പഠിപ്പിക്കാം.
ഗണിതം, സയൻസ് എന്നിവ പ്രത്യേകമായി പഠിച്ച് ബി ടെക്, ബി സി എ കോഴ്‌സുകൾ പാസായവർക്ക് പുതിയ ഉത്തരവിലൂടെ ബി എഡ് പ്രവേശനം ലഭിക്കും. മുമ്പ് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സിനുമാത്രമേ പ്രവേശനം ഇവർക്ക് നേടാനാകുമായിരുന്നുള്ളൂ.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ ഇ ആർ ഭേദഗതി ചെയ്യുകയും കെ-ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിൽ മാറ്റം വരുത്തുകയും ചെയ്യും. നിലവിൽ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ബി എഡ് കഴിഞ്ഞ് അധ്യാപകനിയമനം നേടിയവർക്ക് അംഗീകാരം കിട്ടാനും പുതിയ ഉത്തരവ് സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ സുപ്രീം കോടതി ജഡ്ജി 'ഭീകരൻ', അപേക്ഷയിൽ പരാമർശം; ഹർജിക്കാരന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ നിർദ്ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ