ദേശീയം

'2002ല്‍ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി'; ഗുജറാത്തില്‍ അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തില്‍ അക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖേഡ ജില്ലയിലെ മഹുധയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ പതിവായിരുന്നു. വിവിധ സമുദായങ്ങളിലും ജാതികളിലും പെട്ട ആളുകളെ പരസ്പരം പോരടിക്കാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചിരുന്നു. ഇത്തരം കലാപങ്ങളിലൂടെ കോണ്‍ഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാട്ടുകയും ചെയ്തു. 2002ല്‍ ഗുജറാത്ത് കലാപത്തിന് സാക്ഷ്യം വഹിച്ചത് കോണ്‍ഗ്രസില്‍ നിന്നുണ്ടായിരുന്ന പിന്തുണ കാരണം കലാപകാരികള്‍ അക്രമങ്ങള്‍ പതിവാക്കിയതിനാലാണ്'- അമിത് ഷാ പറഞ്ഞു. 

'എന്നാല്‍ 2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചതിന് ശേഷം, അക്രമകാരികള്‍ ആ പാത വിട്ടു. 2002 മുതല്‍ 2022 വരെ അവര്‍ അക്രമത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനിന്നു. വര്‍ഗീയ കലാപങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ ശക്തമായ നപടികള്‍ സ്വീകരിച്ച് ബിജെപി ഗുജറാത്തില്‍ ശാശ്വത സമാധനം സ്ഥാപിച്ചു'- അമിത് ഷാ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്