ദേശീയം

ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് (ശ്വാസകോശ രോഗം) തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക് കുറിച്ചു നല്‍കുന്നത് ഒഴിവാക്കണമെന്നും ഐസിഎംആറിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.

 ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ആന്റിബയോട്ടിക് ചികിത്സ നല്‍കുന്നുണ്ടെങ്കില്‍ തന്നെ നിശ്ചിത സമയത്തേയ്ക്കായി പരിമിതപ്പെടുത്തണം. തൊലിപ്പുറമേയുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ചുദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയയ്ക്ക് അഞ്ചുദിവസും ആശുപത്രിയില്‍ നിന്ന് പകരുന്ന ന്യൂമോണിയയ്ക്ക് എട്ടുദിവസവുമാണ് ആന്റിബയോട്ടിക് നല്‍കേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

കടുത്ത രക്തദൂഷ്യം, ആശുപത്രിയ്ക്ക് പുറത്തുനിന്ന് പകരുന്ന കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോള്‍ പകരുന്ന ന്യൂമോണിയ എന്നിവയ്ക്ക് പരിശോധനാഫലം വരുന്നതിന് മുന്‍പ് നല്‍കുന്ന എംപരിക്കല്‍ ആന്റിബയോട്ടിക് ചികിത്സയാണ് അഭികാമ്യം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഐസിഎംആര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ