ദേശീയം

സമ്മാനമായി തന്നത് പെര്‍ഫ്യൂമുകള്‍; പറഞ്ഞതെല്ലാം നോണ്‍ വെജ് ഭക്ഷണത്തെ പറ്റി; അഫ്താബിന്റെ ക്രൂരതയില്‍ ഞെട്ടി അഫ്താബിന്റെ പുതിയ കാമുകി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പങ്കാളിയായ ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയ പ്രതി അഫ്താബിന്റെ ക്രൂരതകളില്‍ ഞെട്ടി മനോരോഗ വിദഗ്ധയായ പുതിയ കാമുകി. കൊലപാതകത്തിന് ശേഷം രണ്ടുതവണ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍  കൊലപാതകം നടന്നതിന്റെയോ, മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചതിന്റെയോ യാതൊരു സൂചനയും ലഭിച്ചില്ലെന്ന് യുവതി പറഞ്ഞു.

ഒക്ടോബര്‍ 12ന് അഫ്താബ് തനിക്കൊരു മോതിരം സമ്മാനമായി തന്നതായും യുവതി പറയുന്നു. അത് ശ്രദ്ധയുടെതാണെന്നാണ് സൂചന. മോതിരം യുവതിയില്‍ നിന്ന് പൊലീസ് കണ്ടെടുക്കയും ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഒക്ടോബറില്‍ രണ്ടുതവണ താന്‍ അഫ്താബിന്റെ ഫ്‌ലാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ ഒരു കൊലപാതകം നടന്നതിനെ കുറിച്ചോ, മൃതദേഹഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചതിനെ കുറിച്ചോ യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് യുവതി മൊഴി നല്‍കി. സംശയിക്കത്തക്കതായി, അഫ്താബില്‍ ഭയത്തിന്റെ ഒരു കണിക പോലും ഇല്ലായിരുന്നെന്നും യുവതി പറഞ്ഞു.

പെര്‍ഫ്യൂമുകളുടെ വലിയശേഖരം അഫ്താബിനുള്ളത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ സമ്മാനമായി പെര്‍ഫ്യൂം നല്‍കി. അഫ്താബ് ധാരാളം പുകവലിച്ചിരുന്നു. സ്വയം ചുരുട്ടിയാണ് വലിച്ചിരുന്നത്. പുകവലിശീലം അവസാനിപ്പിക്കുകയാണെന്ന് പലതവണ പറഞ്ഞിരുന്നു. കണ്ടുമുട്ടിയപ്പോഴെല്ലാം അഫ്താബ് വിവിധതരം നോണ്‍-വെജ് ഭക്ഷണങ്ങള്‍ പല റസ്റ്ററന്റുകളില്‍നിന്ന് വരുത്തിയിരുന്നു. ഷെഫുമാര്‍ ഭക്ഷണം അലങ്കരിക്കുന്നതിനെ കുറിച്ച് അഫ്താബ് പലപ്പോഴും സംസാരിക്കാറുണ്ടെന്നും യുവതി മൊഴി നല്‍കി.

അഫ്താബിന്റെ ക്രൂരമായ കൊലപാതകത്തിന്റെ വിശദാശങ്ങള്‍ പുറത്തുവന്നതിന്റെ ഞെട്ടലില്‍ നിന്ന് യുവതി ഇതുവരെ മാറിയിട്ടില്ല.  യുവതി കൗണ്‍സിലിങ്ങിന് വിധേയമായതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു