ദേശീയം

അമ്പും വില്ലും ആര്‍ക്കുമില്ല; ശിവസേന തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ അവകാശവാദം ഉന്നയിച്ച് ഉദ്ദവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ പക്ഷങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

വരാനിരിക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം ഉപയോഗിക്കാന്‍ അവകാശവാദം ഉന്നയിച്ചാണ് ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

തെരഞ്ഞെടുപ്പില്‍ കമ്മീഷന്‍ അനുവദിച്ച ചിഹ്നങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം രണ്ടുകൂട്ടര്‍ക്കും തെരഞ്ഞെടുക്കാമെന്ന് ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരുകൂട്ടരും തങ്ങളുടെ ഗ്രൂപ്പുകളുടെ പേര് എന്താണെന്ന് ഒക്ടോബര്‍ പത്ത് 1 മണിക്ക് മുന്‍പ് വ്യക്തമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ