ദേശീയം

ആരാണ് അനുമതി നല്‍കിയത്?; ഇരുട്ടില്‍ പുളളിപ്പുലിയുടെയും കരിമ്പുലിയുടെയും വേട്ടയാടല്‍- അപൂര്‍വ്വ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കാടുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വന്യമൃഗങ്ങളുടെ കൗതുകമാര്‍ന്ന വീഡിയോകള്‍ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ ഇരുട്ടില്‍ മാനിനെ വേട്ടയാടുന്ന കരിമ്പുലിയുടെയും പുള്ളപ്പുലിയുടെയും വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കരിമ്പുലി അപൂര്‍വ്വമായി മാത്രമാണ് ക്യാമറയില്‍ പതിയാറ്. മാനിനെ കടിച്ചുപിടിച്ച് നില്‍ക്കുകയാണ് കരിമ്പുലി. അതിനിടെ പുള്ളിപ്പുലി വരുന്നത് കണ്ട് മാനിനെ ഉപേക്ഷിച്ച് കരിമ്പുലി കാട്ടില്‍ മറയുന്നതും പുള്ളിപ്പുലി ഇരയുമായി നീങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

ഇരുട്ടിലെ വേട്ടയാടലിന്റെ അപൂര്‍വ്വ ദൃശ്യം വ്യാപകമായാണ് പ്രചരിക്കുന്നത്. അതേസമയം ഇരുട്ടിലെ വേട്ടയാടലിന്റെ ദൃശ്യങ്ങള്‍ വെളിച്ചത്തിന്റെ സഹായത്തോടെ വ്യക്തമായി ചിത്രീകരിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യവും സുശാന്ത നന്ദ ഉന്നയിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി