ദേശീയം

പ്രഭാത നടത്തത്തിനിടെ മാലിന്യക്കൂമ്പാരത്തില്‍ നവജാതശിശു; ആശുപത്രിയില്‍; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ഡല്‍ഹിയിലെ രാജോക്രി ബസ് സ്റ്റാന്റിന് സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍ വച്ച് കുഞ്ഞിനെ കണ്ടെത്തിയതായി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ വിളിച്ചയാളുടെ വീട്ടിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.  നല്ല മഴ ആയതിനാല്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോവുകായിരുന്നെന്നാണ് അയാള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് കുട്ടിയെ വസന്ത് കുഞ്ചിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പ്രാഥമിക ചികിത്സയിലാണ് കുട്ടി ഇപ്പോള്‍. നിയമാനുസൃതമായ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍, കുഞ്ഞ് ജനിച്ചത് 24-48 മണിക്കൂറിനുള്ളില്‍ ആണെന്ന് കണ്ടെത്തി, നീലനിറത്തില്‍ കാണപ്പെട്ട കുഞ്ഞിന്റെ ശരീരഭാരം രണ്ട് കിലോഗ്രാം മാത്രമായിരുന്നു. നവജാതശിശുവിന് സാധാരണ ഉണ്ടാവേണ്ട ഭാരത്തേക്കാള്‍ കുറവാണ് ഇത്. കുഞ്ഞ് മഴ കാരണം നനഞ്ഞിരുന്നുവെന്നും മാസം തികയാ പ്രസവിച്ച കുഞ്ഞാണെന്നും ശരീര താപനില സാധാരണയായി ഉണ്ടാകേണ്ട 36.4 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കുറഞ്ഞ് 33 ഡിഗ്രി സെല്‍ഷ്യസായാണ് കാണപ്പെട്ടതെന്നും ഡോക്ടര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

സുഖം പ്രാപിച്ച ശേഷം സാധ്യമെങ്കില്‍ കുട്ടിയെ ദത്തെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞിനെ മാലിന്യത്തില്‍ നിന്ന് കണ്ടെത്തിയവര്‍ പറഞ്ഞു. 'ഞങ്ങള്‍ രാവിലെ നടക്കാനിറങ്ങിയതായിരുന്നു. അപ്പോഴാണ് മാലിന്യ കൂമ്പാരത്തില്‍ വസ്ത്രമില്ലാതെ കിടക്കുന്ന കുഞ്ഞിനെ  കണ്ടത്. ഞങ്ങള്‍ ഉടന്‍ തന്നെ ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചു. അവര്‍ നവജാതശിശുവിനെ വസന്ത് കുഞ്ചിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. കുട്ടിയെ ദത്തെടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്' അവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി