ദേശീയം

ഗ്യാന്‍വാപി: ശിവലിംഗത്തില്‍ ശാസ്ത്രീയ പരിശോധന ഇല്ല; ഹര്‍ജി തള്ളി

സമകാലിക മലയാളം ഡെസ്ക്

വാരാണസി: ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ഉണ്ടെന്നു പറയപ്പെടുന്ന ശിവലിംഗത്തിന്റെ പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജി വാരാണസി കോടതി തള്ളി. നിലവിലെ സ്ഥിതിയില്‍ മാറ്റമില്ലാതെ സൂക്ഷിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് ജില്ലാ ജഡ്ജി എകെ വിശ്വേശയുടെ നടപടി.

ശിവലിംഗത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ഇരുപക്ഷത്തിന്റെയും വാദം കേള്‍ക്കല്‍ ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. 

കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ വിഡിയോഗ്രാഫി സര്‍വേയില്‍ പള്ളിക്കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. മസ്ജിദ് കമ്മിറ്റി ഇതിനെ എതിര്‍ത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന