ദേശീയം

മദ്യനയ അഴിമതി: സിസോദിയ നാളെ ഹാജരാകണം, സിബിഐ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. 

കേസില്‍, നേരത്തെ സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹായിലും മലയാളിയുമായ വിജയ് നാരയെ അറസ്റ്റ് ചെയ്തിരുന്നു. 

സിബിഐ ചോദ്യം ചെയ്യലിനോട് സഹകരിക്കുമെന്ന് സിസോദിയ വ്യക്തമാക്കി. 'തന്റെ വീട്ടില്‍ പതിനാല് മണിക്കൂര്‍ പരിശോധന നടത്തിയ സിബിഐയ്ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാങ്ക് ലോക്കറിലും ഗ്രാമത്തിലും പരിശോധന നടത്തി. അവിടങ്ങളിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കും'- മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ രാഷ്ട്രപതിക്ക് തിമിര ശസ്ത്രക്രിയ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം