ദേശീയം

ബാങ്ക് കൊള്ളയടിക്കാന്‍ കത്തിയുമായി എത്തി; പ്ലയര്‍ ഉപയോഗിച്ച് ധീരമായി പോരാടി വനിതാ മാനേജര്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ബാങ്ക് കൊള്ളയടിക്കാന്‍ എത്തിയ കവര്‍ച്ചക്കാരനെ ധീരമായി നേരിട്ട് വനിതാ ബാങ്ക് മാനേജര്‍. മറ്റൊരു ജീവനക്കാരനുമായുള്ള മല്‍പ്പിടിത്തത്തിനിടെ, മുഖം മറച്ചെത്തിയ അക്രമിയുടെ പോക്കറ്റില്‍ നിന്ന് തെറിച്ചുവീണ പ്ലയര്‍ ആയുധമാക്കി ബാങ്ക് മാനേജര്‍ കവര്‍ച്ചാ ശ്രമം പരാജയപ്പെടുത്തി.

ഗംഗാനഗറില്‍ മരുധാര ഗ്രാമീണ ബാങ്കില്‍ ശനിയാഴ്ചയാണ് സംഭവം. ബാങ്ക് മാനേജര്‍ പൂനം ഗുപ്തയാണ് കവര്‍ച്ചക്കാരനെ ധീരമായി നേരിട്ടത്. കത്തിയുമായി ബാങ്കിലെത്തിയ കവര്‍ച്ചക്കാരന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം നല്‍കാന്‍ ആവശ്യപ്പെട്ടു. 

കൈയില്‍ കരുതിയിരുന്ന ബാഗില്‍ പണം നിറയ്ക്കാനാണ് കവര്‍ച്ചക്കാരന്‍ ആവശ്യപ്പെട്ടത്. ശബ്ദം കേട്ട് ഓടിയെത്തിയ പൂനം ഗുപ്ത മോഷ്ടാവിനെ ധീരമായി നേരിടുകയായിരുന്നു. പണത്തിനായി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതിനിടെ, ഒരു ജീവനക്കാരന്‍ കത്തി പിടിച്ചെടുക്കാന്‍ മോഷ്ടാവുമായി മല്‍പ്പിടിത്തം നടത്തി.

അതിനിടെ പോക്കറ്റില്‍ നിന്ന് തെറിച്ചുവീണ പ്ലയര്‍ ബാങ്ക് മാനേജര്‍ ആയുധമാക്കുകയായിരുന്നു. ഇനി ഇവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ മോഷ്ടാവ് ബാങ്കില്‍ നിന്ന് ഉടന്‍ കടന്നുകളഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം