ദേശീയം

രണ്ടുമാസത്തോളം നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: നഴ്‌സറി വിദ്യാര്‍ഥിയായ നാലുവയസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു. ഹൈദരബാദ് ബഞ്ചാരഹില്‍സിലെ ദാവ് പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ ഡ്രൈവറായ രജനികുമാറാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തിങ്കളാഴ്ച പ്രിന്‍സിപ്പലിന്റെ ചേംബറിന്റെ എതിര്‍വശത്തുള്ള ലാബില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസമായി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ രണ്ടുമാസമായി കുട്ടി വീട്ടിലെത്തിയാല്‍ ആരോടും ഒന്നും മിണ്ടാതെ ഇരിക്കല്‍ പതിവായതോടെയാണ് അമ്മ കാര്യങ്ങള്‍ തിരക്കിയത്. ചൊവ്വാഴ്ച രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി ഡ്രൈവറെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറയുകയായിരുന്നു. രജനികുമാറിനെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സ്‌കൂളില്‍ കൂടുതല്‍ കുട്ടികളെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു