ദേശീയം

പരാതിയുമായി എത്തിയപ്പോള്‍ മുഖത്തടിച്ച് കര്‍ണാടക മന്ത്രി; കാല്‍ തൊട്ട് വന്ദിച്ച് സ്ത്രീ, വിവാദം - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി. അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി വി സോമണ്ണയാണ് സ്ത്രീയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഇതിന് പിന്നാലെ സ്ത്രീ അദ്ദേഹത്തിന്റെ കാലില്‍ തൊട്ട് വണങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ചാമരാജാനഗര്‍ ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. ഈസമയത്ത് പട്ടയം ലഭിക്കാത്തതിലുള്ള വിഷമം അറിയിക്കാന്‍ പരാതിയുമായി എത്തിയ സ്ത്രീയെയാണ് മന്ത്രി മുഖത്തടിച്ചത്. പട്ടയം ലഭിക്കാത്തതിലുള്ള പ്രതിഷേധത്തോടെയാണ് സ്ത്രീ വേദിയിലേക്ക് എത്തിയത്. കുപിതനായ മന്ത്രി സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സ്ത്രീ മന്ത്രിയുടെ കാലില്‍ തൊട്ട് വണങ്ങി. മന്ത്രിയുടെ പെരുമാറ്റം വിവാദമായതിന് പിന്നാലെ സോമണ്ണ മാപ്പുപറഞ്ഞു. 175 പേരാണ് പട്ടയത്തിന് അര്‍ഹരായത്. പട്ടയം ലഭിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്നതാണ് സ്ത്രീയുടെ പ്രതിഷേധത്തിന് കാരണം. തനിക്ക് പട്ടയം ലഭിക്കാത്തതിലുള്ള പരാതി മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി