ദേശീയം

വഴിയരികില്‍ വില്‍ക്കാന്‍ വച്ച മണ്‍ചിരാതുകള്‍ അടിച്ചു തകര്‍ത്തു, വനിതാ ഡോക്ടറുടെ അക്രമം; വീഡിയോ വൈറല്‍; കേസ്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദീപാവലി കടകള്‍ തകര്‍ക്കുകയും കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ ഡോക്ടര്‍ക്കെതിരെ കേസ് എടുത്തു. ലഖ്‌നൗവിലെ ഗോമതി നഗര്‍ പൊലീസാണ് ഡോക്ടര്‍ അഞ്ജു ഗുപ്തയ്‌ക്കെതിരെ കേസ് എടുത്തത്. ക്രിക്കറ്റ് ബാറ്റും മറ്റും ഉപയോഗിച്ച് ദീപാവലിക്ക് വച്ചിരുന്ന മണ്‍പാത്രങ്ങളും കളിമണ്‍ കളിപ്പാട്ടങ്ങളും അടിച്ചുതകര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഡോക്ടര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തത്. 

തന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ ഇവര്‍ എപ്പോഴും തട്ടുകടകള്‍ വയ്ക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുമ്പോള്‍ തന്നോട് വഴക്കിടല്‍ പതിവാണെന്നും ഡോക്ടര്‍ പറഞ്ഞു. ഈ കടകള്‍ കാരണം പ്രദേശത്ത് വലിയ ഗതാഗത കുരുക്കിന് കാരണമാകുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

കേടുപാടുകള്‍ സംഭവിച്ച കടക്കാരുടെ പരാതിയിലാണ് കേസ് എടുത്തതെന്ന് ഗോമതി നഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ചന്ദ്ര പാണ്ഡെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍