ദേശീയം

വീട് എവിടെയാണ്?, ഹൈക്കോടതി ജഡ്ജിയെ നേരിട്ട് വിളിച്ച് ചോദിച്ചു; എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് ഫോണില്‍ വീട് എവിടെയാണ് എന്ന് ചോദിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജസ്റ്റിസ് പ്രകാശ് സിങ്ങിന്റെ പരാതിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്കുമെതിരെയുമാണ് നടപടി സ്വീകരിച്ചത്. പരാതി ഗൗരവസ്വഭാവമുള്ളതാണ് എന്ന് കണ്ടാണ് നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അംബേദ്കര്‍ നഗര്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്റെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തത്. 

സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച ജഡ്ജി, ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് കാര്യം പറയുകയായിരുന്നു. സംഭവത്തില്‍ ഉത്തരവാദികളായവരെ സസ്‌പെന്‍ഡ് ചെയ്തതായും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ്പി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി