ദേശീയം

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തം: 35 മരണം, നൂറോളംപേര്‍ ഒഴുകിപ്പോയതായി സംശയം

സമകാലിക മലയാളം ഡെസ്ക്


അഹമ്മദബാദ്: ഗുജറാത്തില്‍ നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്നുവീണ അപകടത്തില്‍ മരണം 35ആയി. മോര്‍ബിയില്‍ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധിപേര്‍ പാലത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

തകരുന്ന സമയത്ത് അഞ്ഞൂറോളംപേര്‍ പാലത്തിലുണ്ടായിരുന്നു. നൂറോളംപേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷവും ഗുജറാത്ത് സര്‍ക്കാര്‍ നാലു ലക്ഷവും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായവും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

സംഭവ സ്ഥലത്ത് അടിയന്തരമായി സഹായങ്ങള്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.അഞ്ചുദിവസം മുന്‍പാണ് നവീകരിച്ച പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി