ദേശീയം

രാത്രി ഉറങ്ങുന്ന സമയത്ത് കൂറ്റന്‍ മുതല ഇര തേടി വീട്ടിനുള്ളില്‍, ഒടുവില്‍- വീഡിയോ  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇര തേടി മുതല വീട്ടില്‍ വന്നത് ഗ്രാമത്തില്‍ പരിഭ്രാന്തി പരത്തി. വീട്ടുകാര്‍ ഉറങ്ങുന്ന സമയത്താണ് എട്ടടി നീളമുള്ള മുതല ഇര തേടി വീട്ടില്‍ കയറിയത്. ആടുകളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് എഴുന്നേറ്റ് നോക്കുമ്പോഴാണ് മുതലയെ കണ്ടത്.

ഇറ്റാവയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഹര്‍നം സിങ്ങിന്റെ വീട്ടിലാണ് മുതല കയറിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. വന്യജീവി വിദഗ്ധന്റെ സഹായത്തോടെ രാവിലെയോടെ മുതലയെ പിടികൂടി വനംവകുപ്പിന് കൈമാറി.

മുതല എങ്ങനെ വീട്ടില്‍ കയറി എന്ന് മനസിലാകുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അമ്മയാണ് മുതലയെ കണ്ട് ആദ്യം ഒച്ചവെച്ചത് എന്ന് ഹര്‍നം സിങ്ങ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി